കുറ്റിപ്പുറം ജി .എച് .എസ് .എസ് ലെ വിദ്യാരംഗം കലാസാഹിത്യ വേദി
കഥകള്‍
വായനാ ദിനതോടനുബന്ധിച്ച്ചു നടന്ന കഥ രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ഗോപിക ജി എസ്
കഥ താഴെ കൊടുക്കുന്നു
വിധി
വാനം വാലിട്ടെഴുതിയ കണ്മഷി സുര്യന്റെ കൈകളാല്‍ പതുക്കെ മായാന്‍ തുടങ്ങിയിരിക്കുന്നു. മായ്ച്ചതു ശെരിയവഞ്ഞിട്ടനെന്നു തോന്നുന്നു വാനത്തിന്റെ മുഖത്ത് അങ്ങിങ്ങായി കണ്മഷി പുരണ്ടിരുന്നു . വാനില്‍ ഇരുണ്ട മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി .മഴ തന്റെ താണ്ടവം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു . ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളെയും
കുളിപ്പിക്കുന്ന ദിനം സമാഗതമായിരിക്കുന്നു . കാതടപ്പിക്കുന്ന ഇടിനാദം കേട്ടുകൊണ്ടാണ് മീനു അന്നുനര്‍ന്നത്.
പുറത്ത് കോരിച്ചൊരിയുന്ന മഴ . മൂടിക്കെട്ടിയ അന്തരീക്ഷം അവള്‍ക്കത്ര രസിച്ചില്ല . നേരെ അടുക്കളയിലേക്കു പോയി . പക്ഷെ അവിടെ അമ്മയുണ്ടായിരുന്നില്ല. ചോര്‍ന്നൊലിക്കുന്ന കൂരയില്‍ തന്നെയും തനിച്ചാക്കി ഈ അമ്മ എങ്ങോട്ട് പോയിരിക്കുന്നു . അതും ഒന്നും ഉരിയാടാതെ .അവള്‍ തെല്ലൊന്നു പരിഭ്രമിച്ചു. പിന്നെ എന്തോ തീരുമാനിച്ചുരപ്പിച്ചത് പോലെ മുറ്റത്തേക്ക് ഇറങ്ങി . വിസന്നു കരയുന്ന വയറും കനത്തു പെയ്യുന്ന മഴയും അവള്‍ക്കൊരു ഭാരമായി തോന്നിയതേയില്ല . എങ്ങോട്ടെന്നില്ലാതെ നടന്നു . കാറ്റിലൂടെ നീങ്ങുന്ന ഒരപ്പൂപ്പന്‍ താടിപോലെ .
"അമ്മയെവിടെപ്പോയിരികും "
അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചുകൊണ്ടിരുന്നു .
അപ്പോളാണ് ഒരാള്‍ക്കൂട്ടം അവളുടെ ശ്രദ്ധയില്‍ പെട്ടത് .
എന്താണ് സംഭവിച്ചതെന്ന് അവള്‍ അടുത്ത് കണ്ട വൃദ്ധനോട് അന്വേഷിച്ചു .
അവള്‍ ഒരു നിമിഷത്തേക്ക് നടുങ്ങിപ്പോയി. കൂടിനിന്നിരുന്ന ജനങ്ങളെ വകഞ്ഞുമാറ്റി അവള്‍ മുന്നിലെത്തി .
നിലത്തു കിടക്കുന്നു അവളുടെ അമ്മ ;അപ്പോഴും പുഞ്ചിരി വിടാതെ ,നിശ്ചലയായി .
പിന്നെയൊരു ദീര്‍ഘമായ കരച്ചിലായിരുന്നു .
രാവിലെ തന്റെ കുന്ഹിന്റെ വിഷപ്പടക്കാനായി കൈവശമുള്ള നാണയ ത്തുട്ടുമായി ഇറങ്ങിയ അമ്മ ഒരു പിടിയരിയുമായി തിരികെ വരുമ്പോഴായിരുന്നു വിധി ഒരു കാറിന്റെ രൂപത്തില്‍ അവരുടെ ജീവന്‍ അപഹരിച്ചത് .സാരിത്തുമ്പ് കെട്ടഴിഞ്ഞു ഒരുപിടിയരി അവിടെ ചിതറി ക്കിടന്നിരുന്നു .
കണ്ടവരെല്ലാം വിധിയെപ്പഴിച്ചു കടമതീര്‍ത്തു. പിന്നെ ഓരോരുത്തരായി ഒഴിഞ്ഞുപോയി .
അപ്പോഴും മഴ രൌദ്രഭാവം വിടാതെ നനച്ചുകൊണ്ടിരുന്നു ,കരയുന്ന കുഞ്ഞിനേയും ആ കരച്ചില്‍ കാണാനാകാത്ത അമ്മയെയും . അവളുടെ കണ്ണുനീരിനു മഴയെക്കാള്‍ കനമുണ്ടായിരുന്നു ;തേങ്ങലിന് ഇടിമുഴക്കതെക്കള്‍ ശബ്ദവും . പിന്നെ പിന്നെ മഴയും അവള്‍ക്കൊപ്പം തേങ്ങി ,അവള്‍ക്കൊപ്പം വിതുമ്പി .
പിന്നെയും പിന്നെയും അവളുടെ കവിളിലെ കണ്ണീരിന്റെ ഉപ്പ് മഴ മയ്ച്ചുകൊണ്ടിരുന്നു , ഒരു സാന്ത്വന സ്പര്സമായി .
Subscribe to:
Posts (Atom)