G H S S KUTTIPPURAM, TIRUR EDN. DIST, MALAPPURAM REV.DIST
കുറ്റിപ്പുറം ജി .എച് .എസ് .എസ് ലെ വിദ്യാരംഗം കലാസാഹിത്യ വേദി

Saturday, July 17, 2010




ഓര്‍മ്മിച്ച വള്‍ വീണ്ടും
-നീതു എന്‍ എസ് std-8

വഴിവക്കിലായൊരു കുന്നിന്റെ ചെരുവിലായ്
നീല വലാഹം നിറഞ്ഞു നില്‍ക്കെ
മഴയും കുളിരും കൈപിടിക്കെയന്നു
കഴലൂന്നി ഞാനാദ്യ പിച്ചവെപ്പാന്‍

അരുവിയായ് തോടായി കളകളം പാടി ഞാന്‍
അന്നായിടവഴി സഞ്ചരിക്കെ
പുഴയായി മാറിയോരീയെന്റെ യാത്രയെ
ക്ഷമയോടെ കാറ്റുമനുഗമിച്ചു
മലനിര വിട്ടു ഞാന്‍ സമതലം ചെന്നപ്പോള്‍
ഗതി വേഗം തെല്ലു കുറഞ്ഞു വന്നു
മാമരക്കൂട്ടം മറഞ്ഞപ്പോള്‍ ഞാനെന്റെ
കളകളം പോലും മറന്നുപോയി

കുഞ്ചന്റെ ഫലിതങ്ങള്‍ കേള്‍ക്കുവാനായി ഞാന്‍
കാതോര്‍ത്തു നീളെ ഒഴുകിയെന്നാല്‍
കേട്ട് ഞാന്‍ ഫലിതങ്ങള്‍ കുഞ്ചന്റെയല്ലവ
കുഞ്ഞുങ്ങള്‍ പോലും ചിരിക്കാത്തവ

ഗുരു പാദ സ്പര്‍ശനം ഏറ്റൊരാ നാടിനെ
കാണുവാനെന്റെ മനം തുടിച്ചു
ജാതി മതം ദൈവം സര്‍വ്വത്ര യുന്ടെന്നാല്‍
കണ്ടില്ലവിടൊരു മനുജനേയും

ശക്തിതന്‍ കവി പണ്ടു പാടിയ പോലെന്റെ
രൂപവും ഭാവവും മാറിയല്ലോ
പാലങ്ങള്‍ തോറുമേ നാട്ട നുഴ്നു സ്വത്വം
വിട്ടു ഞാനിന്നോരഴുക്കു ചാലായ്

രാമായണക്കിളി പാട്ടു പാടുന്നൊരു
നാടു കാണാനായി യാത്രയായി
കിളിയില്ല പാട്ടില്ല രാമായണമില്ല
മനുജന്‍ അതെന്നേ തിരസ്കരിച്ചു

എങ്കിലും ഞാനൊഴുകി കര ചേര്‍ന്നു തീരത്തെ
ഊഷര ഭൂമിയെ പുഷ്ടമാക്കാന്‍
അറിയില്ലിനി യെത്ര നാളെന്റെയീ യാത്ര
നാവു കൊതിക്കുന്നുണ്ടുപ്പിനായി

2 comments:

  1. നന്നായി എഴുതിയിട്ടുണ്ടല്ലോ?
    തുടരണം കേട്ടോ
    :-)

    ReplyDelete
  2. നീതൂ, ഭാവിയില്‍ ഒരു മഹാകവയിത്രി ആകും കേട്ടോ.
    പുഴയുടെ വിലാപം നന്നായിരിക്കുന്നു.

    ReplyDelete