ഉമ്മറക്കോലായിലിരിക്കെ പുറത്ത്
മഴ പെയ്യുന്നത് ഞാന്‍ കണ്ടു.
കാറ്റടിച്ചപ്പോള്‍ മഴത്തുള്ളി
എന്നില്‍ പതിച്ചു.
അതില്‍ ആരുടേയോ കണ്ണീരിന്‍ ഉപ്പു
ഞാന്‍ അറിഞ്ഞു.
വീട് ചോരുമോ എന്നോര്‍ക്കുന്ന
അമ്മയുടെ കണ്ണീരാകാം
കുടയില്ലാതെ സ്കൂളില്‍
പോകണമല്ലോ എന്നോര്‍ക്കുന്ന
കുട്ടിയുടെ കണ്ണീരാകാം.
കടല്‍ കോപിക്കുമോ എന്നോര്‍ക്കുന്ന
മുക്കുവന്റെ കണ്ണീരാകാം
ഇനിയും പനി മാറിട്ടില്ലെന്നോര്‍ക്കുന്ന
അച്ഛന്റെ കണ്ണീരാകാം
മഴ പെയ്യുന്നത് ഞാന്‍ കണ്ടു.
കാറ്റടിച്ചപ്പോള്‍ മഴത്തുള്ളി
എന്നില്‍ പതിച്ചു.
അതില്‍ ആരുടേയോ കണ്ണീരിന്‍ ഉപ്പു
ഞാന്‍ അറിഞ്ഞു.
വീട് ചോരുമോ എന്നോര്‍ക്കുന്ന
അമ്മയുടെ കണ്ണീരാകാം
കുടയില്ലാതെ സ്കൂളില്‍
പോകണമല്ലോ എന്നോര്‍ക്കുന്ന
കുട്ടിയുടെ കണ്ണീരാകാം.
കടല്‍ കോപിക്കുമോ എന്നോര്‍ക്കുന്ന
മുക്കുവന്റെ കണ്ണീരാകാം
ഇനിയും പനി മാറിട്ടില്ലെന്നോര്‍ക്കുന്ന
അച്ഛന്റെ കണ്ണീരാകാം
-ഗാഥ ജി 8-A
No comments:
Post a Comment