G H S S KUTTIPPURAM, TIRUR EDN. DIST, MALAPPURAM REV.DIST
കുറ്റിപ്പുറം ജി .എച് .എസ് .എസ് ലെ വിദ്യാരംഗം കലാസാഹിത്യ വേദി

Friday, September 3, 2010

കവിതാരചനാ ശില്പ ശാല

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗ ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കവിതാരചനാ ശില്പ ശാല സെപ്റ്റംബര്‍ 2 നു നടന്നു . ശില്പ ശാല നയിച്ചത് യുവ കവിയും അധ്യാപകനും ആയ ശ്രീ ഹരി ആനന്ദ കുമാര്‍ ആണ് .ശില്പ ശാല ഉദ്ഘാടനം ചെയ്തത് ബഹുമനപ്പെട്ട ഹെട്മാസ്റെര്‍ ശ്രീ അച്യുതന്‍ വേളയാട്ട് ആണ് .
ശില്പ ശാലയില്‍ നിന്ന് ചില ദ്രിശ്യങ്ങള്‍

Saturday, August 21, 2010

ഓണക്കാഴ്ചകള്‍

ഒത്തു പിടിച്ചോളിന്‍
 വടം വലിയുടെ ആവേശം 
വലിയെടാ  വലി 
വിട്ടു കൊടുക്കല്ലേ ....


Thursday, August 19, 2010

'പുഞ്ച' കാര്‍ഷിക പതിപ്പ്

എട്ടാം ക്ലാസ്സുകാര്‍ പഠ ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മിച്ച 'പുഞ്ച'എന്ന കാര്‍ഷിക പതിപ്പിന്റെ പ്രകാശനം ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ നടന്നു
ചില ദൃശ്യങ്ങള്‍

Sunday, August 15, 2010

നക്ഷത്രമായെങ്കില്‍...

ഇരുട്ടിന്റെ എതോയാമങ്ങള്‍
മനസ്സ് നക്ഷത്രങ്ങളില്‍ ഊഞ്ഞാലുകെട്ടി.
നിലാവില്‍ കുളിച്ച് ഭൂമി,
പൂത്തുലഞ്ഞ ആകാശം.
നിലാശോഭയില്‍ ആലോലമാടി
സ്വപ്നത്തിന്റെ കുളിര്‍ക്കാറ്റ്,
നിലാവ് സൂര്യ കിരണങ്ങള്‍ക്ക്
വഴി മാറിയതാവാം.
നിര്‍വ്രതിയുടെ പരകോടി,
നെറ്റിയില്‍ വീണ മഞ്ഞുതുള്ളി എന്നെ ഉണര്‍ത്തി,
പതിയെ കണ്‍ തുറന്നു.
കിരണങ്ങള്‍ എല്ലായിടത്തും വ്യാപിച്ചിരുന്നു.
വേണ്ടായിരുന്നു,
എനിക്കിഷ്ടം നക്ഷത്രമായിരുന്നു.
                                                                     നന്ദു വി പി       10-F

ഒരു മഴക്കാഴ്ച

ഉമ്മറക്കോലായിലിരിക്കെ പുറത്ത്
മഴ പെയ്യുന്നത് ഞാന്‍ കണ്ടു.
കാറ്റടിച്ചപ്പോള്‍ മഴത്തുള്ളി
എന്നില്‍ പതിച്ചു.
അതില്‍ ആരുടേയോ കണ്ണീരിന്‍ ഉപ്പു
ഞാന്‍ അറിഞ്ഞു.
വീട് ചോരുമോ എന്നോര്‍ക്കുന്ന 
അമ്മയുടെ കണ്ണീരാകാം
കുടയില്ലാതെ സ്കൂളില്‍
പോകണമല്ലോ എന്നോര്‍ക്കുന്ന
കുട്ടിയുടെ കണ്ണീരാകാം.

കടല്‍ കോപിക്കുമോ എന്നോര്‍ക്കുന്ന

മുക്കുവന്റെ കണ്ണീരാകാം
ഇനിയും പനി മാറിട്ടില്ലെന്നോര്‍ക്കുന്ന
അച്ഛന്റെ കണ്ണീരാകാം
-ഗാഥ ജി   8-A

Monday, August 2, 2010


വായനാ ദിനതോടനുബന്ധിച്ച്ചു നടന്ന കഥ രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ഗോപിക ജി എസ്   
കഥ താഴെ കൊടുക്കുന്നു  
                              വിധി

       വാനം വാലിട്ടെഴുതിയ കണ്മഷി സുര്യന്റെ കൈകളാല്‍ പതുക്കെ മായാന്‍ തുടങ്ങിയിരിക്കുന്നു. മായ്ച്ചതു ശെരിയവഞ്ഞിട്ടനെന്നു തോന്നുന്നു വാനത്തിന്റെ മുഖത്ത് അങ്ങിങ്ങായി കണ്മഷി പുരണ്ടിരുന്നു . വാനില്‍ ഇരുണ്ട മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി .മഴ തന്റെ താണ്ടവം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു . ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളെയും
കുളിപ്പിക്കുന്ന ദിനം സമാഗതമായിരിക്കുന്നു . കാതടപ്പിക്കുന്ന ഇടിനാദം കേട്ടുകൊണ്ടാണ് മീനു അന്നുനര്‍ന്നത്.
         പുറത്ത് കോരിച്ചൊരിയുന്ന  മഴ . മൂടിക്കെട്ടിയ അന്തരീക്ഷം അവള്‍ക്കത്ര രസിച്ചില്ല . നേരെ അടുക്കളയിലേക്കു പോയി . പക്ഷെ അവിടെ അമ്മയുണ്ടായിരുന്നില്ല. ചോര്‍ന്നൊലിക്കുന്ന കൂരയില്‍ തന്നെയും തനിച്ചാക്കി ഈ അമ്മ എങ്ങോട്ട് പോയിരിക്കുന്നു . അതും ഒന്നും ഉരിയാടാതെ .അവള്‍ തെല്ലൊന്നു പരിഭ്രമിച്ചു. പിന്നെ എന്തോ തീരുമാനിച്ചുരപ്പിച്ചത് പോലെ മുറ്റത്തേക്ക് ഇറങ്ങി . വിസന്നു കരയുന്ന വയറും കനത്തു പെയ്യുന്ന മഴയും അവള്‍ക്കൊരു ഭാരമായി തോന്നിയതേയില്ല . എങ്ങോട്ടെന്നില്ലാതെ നടന്നു . കാറ്റിലൂടെ നീങ്ങുന്ന ഒരപ്പൂപ്പന്‍ താടിപോലെ .
"അമ്മയെവിടെപ്പോയിരികും "
അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചുകൊണ്ടിരുന്നു . 
അപ്പോളാണ് ഒരാള്‍ക്കൂട്ടം അവളുടെ ശ്രദ്ധയില്‍ പെട്ടത് . 
എന്താണ് സംഭവിച്ചതെന്ന് അവള്‍ അടുത്ത് കണ്ട വൃദ്ധനോട് അന്വേഷിച്ചു . 
അവള്‍ ഒരു നിമിഷത്തേക്ക് നടുങ്ങിപ്പോയി. കൂടിനിന്നിരുന്ന ജനങ്ങളെ വകഞ്ഞുമാറ്റി അവള്‍ മുന്നിലെത്തി . 
നിലത്തു കിടക്കുന്നു അവളുടെ അമ്മ ;അപ്പോഴും പുഞ്ചിരി വിടാതെ ,നിശ്ചലയായി . 
പിന്നെയൊരു ദീര്‍ഘമായ കരച്ചിലായിരുന്നു .
രാവിലെ  തന്റെ കുന്ഹിന്റെ വിഷപ്പടക്കാനായി കൈവശമുള്ള നാണയ ത്തുട്ടുമായി ഇറങ്ങിയ അമ്മ ഒരു പിടിയരിയുമായി തിരികെ വരുമ്പോഴായിരുന്നു വിധി ഒരു കാറിന്റെ രൂപത്തില്‍ അവരുടെ ജീവന്‍ അപഹരിച്ചത് .സാരിത്തുമ്പ് കെട്ടഴിഞ്ഞു ഒരുപിടിയരി അവിടെ ചിതറി ക്കിടന്നിരുന്നു . 
കണ്ടവരെല്ലാം വിധിയെപ്പഴിച്ചു കടമതീര്‍ത്തു. പിന്നെ ഓരോരുത്തരായി ഒഴിഞ്ഞുപോയി . 
അപ്പോഴും മഴ രൌദ്രഭാവം വിടാതെ നനച്ചുകൊണ്ടിരുന്നു ,കരയുന്ന കുഞ്ഞിനേയും ആ കരച്ചില്‍ കാണാനാകാത്ത അമ്മയെയും . അവളുടെ കണ്ണുനീരിനു മഴയെക്കാള്‍ കനമുണ്ടായിരുന്നു ;തേങ്ങലിന് ഇടിമുഴക്കതെക്കള്‍ ശബ്ദവും . പിന്നെ പിന്നെ മഴയും അവള്‍ക്കൊപ്പം തേങ്ങി ,അവള്‍ക്കൊപ്പം വിതുമ്പി .
പിന്നെയും പിന്നെയും അവളുടെ കവിളിലെ കണ്ണീരിന്റെ ഉപ്പ് മഴ മയ്ച്ചുകൊണ്ടിരുന്നു , ഒരു സാന്ത്വന സ്പര്സമായി .




  
        

Saturday, July 17, 2010




ഓര്‍മ്മിച്ച വള്‍ വീണ്ടും
-നീതു എന്‍ എസ് std-8

വഴിവക്കിലായൊരു കുന്നിന്റെ ചെരുവിലായ്
നീല വലാഹം നിറഞ്ഞു നില്‍ക്കെ
മഴയും കുളിരും കൈപിടിക്കെയന്നു
കഴലൂന്നി ഞാനാദ്യ പിച്ചവെപ്പാന്‍

അരുവിയായ് തോടായി കളകളം പാടി ഞാന്‍
അന്നായിടവഴി സഞ്ചരിക്കെ
പുഴയായി മാറിയോരീയെന്റെ യാത്രയെ
ക്ഷമയോടെ കാറ്റുമനുഗമിച്ചു
മലനിര വിട്ടു ഞാന്‍ സമതലം ചെന്നപ്പോള്‍
ഗതി വേഗം തെല്ലു കുറഞ്ഞു വന്നു
മാമരക്കൂട്ടം മറഞ്ഞപ്പോള്‍ ഞാനെന്റെ
കളകളം പോലും മറന്നുപോയി

കുഞ്ചന്റെ ഫലിതങ്ങള്‍ കേള്‍ക്കുവാനായി ഞാന്‍
കാതോര്‍ത്തു നീളെ ഒഴുകിയെന്നാല്‍
കേട്ട് ഞാന്‍ ഫലിതങ്ങള്‍ കുഞ്ചന്റെയല്ലവ
കുഞ്ഞുങ്ങള്‍ പോലും ചിരിക്കാത്തവ

ഗുരു പാദ സ്പര്‍ശനം ഏറ്റൊരാ നാടിനെ
കാണുവാനെന്റെ മനം തുടിച്ചു
ജാതി മതം ദൈവം സര്‍വ്വത്ര യുന്ടെന്നാല്‍
കണ്ടില്ലവിടൊരു മനുജനേയും

ശക്തിതന്‍ കവി പണ്ടു പാടിയ പോലെന്റെ
രൂപവും ഭാവവും മാറിയല്ലോ
പാലങ്ങള്‍ തോറുമേ നാട്ട നുഴ്നു സ്വത്വം
വിട്ടു ഞാനിന്നോരഴുക്കു ചാലായ്

രാമായണക്കിളി പാട്ടു പാടുന്നൊരു
നാടു കാണാനായി യാത്രയായി
കിളിയില്ല പാട്ടില്ല രാമായണമില്ല
മനുജന്‍ അതെന്നേ തിരസ്കരിച്ചു

എങ്കിലും ഞാനൊഴുകി കര ചേര്‍ന്നു തീരത്തെ
ഊഷര ഭൂമിയെ പുഷ്ടമാക്കാന്‍
അറിയില്ലിനി യെത്ര നാളെന്റെയീ യാത്ര
നാവു കൊതിക്കുന്നുണ്ടുപ്പിനായി